ഗാന്ധിറോഡ്- മിനി ബൈപാസ് റോഡ് വികസനം; മതില്‍ പൊളിച്ചുതുടങ്ങി

KKD-MATHILകോഴിക്കോട്: ഗാന്ധിറോഡ്- മിനിബൈപാസ് റോഡ് വികസനത്തിനു തടസമായി നിന്നിരുന്ന മതിലുകള്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തിക്കു ഇന്നു രാവിലെ തുടക്കമായി. ബാലന്‍ കെ നായര്‍ റോഡില്‍ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും മതിലുകളാണ് പൊളിക്കാന്‍ തുടങ്ങിയത്.

നഷ്ടപരിഹാരം ലഭിക്കാതെ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെയാണ് പണി പ്രതിസന്ധിയിലായിരുന്നത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെടുകയും മതില്‍ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്കുകയുമായിരുന്നു. നഗരപാതാ വികസനപദ്ധതിയുടെ ഭാഗമായ ജോലി ഈ റോഡിന്റെ മറ്റു ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. മതില്‍ പൊളിക്കുന്നത് അനിശ്ചിതത്വത്തിലായതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരുന്നു. റോഡിലുണ്ടായ വലിയ കുഴികള്‍ അടച്ചിരുന്നില്ല.

Related posts