ഗാന്ധി പ്രതിമയില്‍ ഹാരമണിയിച്ച് ടി.യു. കുരുവിള പ്രചാരണം ആരംഭിച്ചു

ekm-kurivilaകോതമംഗലം:ഗാന്ധി പ്രതിമയില്‍ ഹാരമണിയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.യു.കുരുവിള നഗരത്തിലെ പ്രചാരണത്തിനു തുടക്കം കുറിച്ചു.ജില്ലയുടെ കിഴക്കന്‍മേഖലയായ കോതമംഗലത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മൂന്നാംവട്ടം ടി.യു. കുരുവിള കോതമംഗലത്ത് ജനവിധി തേടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ  എഴുന്നൂറു കോടി രൂപയിലേറെ വികസന പ്രവര്‍ത്തനങ്ങളാണ്  കുരുവിള ണ്ഡലത്തില്‍ നടപ്പാക്കിയത്. തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും ഭരണതുടര്‍ച്ചയ്ക്കു മായാണ് സിറ്റിംഗ് എംഎല്‍എ ഇത്തവണ വോട്ടുതേടുന്നത്.

ഇന്നലെ രാവിലെ കോതമംഗലം ഗാന്ധിസ്ക്വയറില്‍ നടന്ന ചടങ്ങില്‍ പി.ജെ.സജീവ്,കെ.പി. ബാബു,പി.പി. ഉതുപ്പാന്‍, ഷിബു തെക്കുംപുറം, എ.ജി. ജോര്‍ജ്, എബി ഏബ്രഹാം,  മഞ്ജു സിജു,  എ.ടി. പൗലോസ്,  പി.കെ. മൊയ്തു,  കെ.എം. ഇബ്രാഹിം,  പി.എം. മൈതീന്‍, ഇ.എം. മൈക്കിള്‍, കെന്നഡി പീറ്റര്‍, കെ.കെ. ജേക്കബ്,  സലിം ചെറിയാന്‍,  വി.വി. കുര്യന്‍, മനോജ് ഗോപി,  ജോമി തെക്കേക്കര, ഷെമീര്‍ പനയ്ക്കല്‍,  കെ.എം. ആസാദ്, എല്‍ദോസ് കീച്ചേരി,  റോണി മാത്യു, ജോഷി അറയ്ക്കല്‍, സി.കെ. സത്യന്‍, കെ.കെ. കോയാന്‍, റോയി സ്കറിയ, സിജു ഏബ്രഹാം, എ.സി. രാജശേഖരന്‍, മാത്യു ജോസഫ്, ബെന്നി പോള്‍, ടീന മാത്യു, ജോണ്‍ വര്‍ഗീസ്, പി.സി. ജോര്‍ജ്, എ.വി. ജോണി, ഷൈജന്റ് ചാക്കോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റിലും ടി.യു. കുരുവിള  ഘടകകക്ഷിനേതാക്കള്‍ക്കൊപ്പം  വോട്ടുതേടി.

Related posts