ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വഴിപാട് കൗണ്ടറില്‍ ഉച്ചക്കുശേഷം 500,1000 നോട്ടുകള്‍ എടുക്കുന്നത് നിര്‍ത്തി. ഇതോടെ വഴിപാട് ശീട്ടാക്കാനെത്തിയ ഭക്തര്‍ വലഞ്ഞു. ഉച്ചവരെ വഴിപാട് കൗണ്ടറില്‍ നോട്ടുകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് നോട്ടുകള്‍ എടുക്കുന്നത് നിര്‍ത്തിയത്. ഉച്ചക്കുശേഷം വഴിപാട് കൗണ്ടറില്‍ തിരക്ക് കുറഞ്ഞു. ക്ഷേത്രദര്‍ശനത്തിന് ഭക്തജനത്തിരക്കനുഭവപ്പെട്ടു. കച്ചവട സ്ഥാപനങ്ങളില്‍ 500, 1000 നോട്ടുകള്‍ക്ക് ബാക്കി നല്‍കാന്‍ കഴിയത്തിനാല്‍ കച്ചവടത്തിന് കുറവനുഭപ്പെട്ടു.
ഗുരുവായൂരില്‍ വഴിപാട് കൗണ്ടറില്‍ 500, 1000 നോട്ടുകള്‍ വിലക്കി
