ഗ്രാമവാസികളെ ആക്രമിച്ച കടുവയെ കൊന്നു

tiger-attackദിമാപുര്‍: ഗ്രാമവാസികളെ ആക്രമിച്ച കടുവയെ നാട്ടുകാര്‍ വെടിവച്ചു കൊന്നു. നാഗാലാന്‍ഡിലെ ദിമാപുരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. നാട്ടിലിറങ്ങിയ കടുവ ഒരാളെ ആക്രമിക്കുകയും മൃഗങ്ങളെ കൊല്ലുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് കടുവയെ വെടിവച്ചുകൊല്ലുകയായിരുന്നു. കടുവയെ വെടിച്ചുകൊന്നതിനെ കുറിച്ച് ഞായറാഴ്ച തന്നെ വനം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചകഴിഞ്ഞും ആരും എത്തിയില്ലെന്നു പരാതിയുണ്ട്.

Related posts