ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരമാണ് ശ്രുതി ഹാസന്‍. സിനിമയിലും പൊതുവേദികളിലും എന്നും ഗ്ലാമറസായിരിക്കാന്‍ ശ്രുതി ശ്രദ്ധിക്കാറുമുണ്ട്. താരത്തിന്റെ ഗ്ലാമര്‍ പ്രകടനം എപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു മാഗസിന് വേണ്ടി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ടാണ്. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇതുവരെയുള്ള ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് പുതിയ ഫോട്ടോഷൂട്ടെന്നും സംസാരമുണ്ട്.
തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഇപ്പോള്‍ പരസ്യങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് എന്നാണ് കോളിവുഡിലെ അടക്കംപറച്ചില്‍. ചെയ്യുന്ന ജോലിക്ക് പ്രതിഫലം കിട്ടിയാല്‍ എങ്ങനെയും അഭിനയിക്കാം എന്നാണ് ശ്രുതി ഇപ്പോള്‍ പറയുന്നത്.