ചക്കിട്ടപ്പാറ: മലയോരമേഖലയ്ക്ക് അഭിമാനമായി ചക്കിട്ടപ്പാറ സ്വദേശി ജിന്സണ് ജോണ്സണ് റിയോ ഒളിമ്പിക്സിന്. ബംഗളുരിവില്‍ നടന്ന യോഗ്യതാമത്സരത്തില്‍ 800 മീറ്ററില്‍ 1.45 മിനിട്ടും 98 മൈക്രോ സെക്കന്‍ഡിലാണ് കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഫിനീഷ് ചെയ്തത്. ചക്കിട്ടപ്പാറ ഗ്രാമീണ സ്റ്റേഡിയത്തിലാണ് ജിന്‍സന്റെ കായിക പരിശീലനത്തിന്റെ തുടക്കം. പരിശീലകനായ കെ.എം. പീറ്ററാണ് ജിന്‍സന്റെ കായികമികവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. തുടര്‍ന്ന് നിരവധി ദേശീയ, അന്തര്‍ദേശീയ മെഡലുകള്‍ ജിന്സണ് നേടി. ഏതായാലും ജിന്സന് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചതില്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നാട്ടുകാരും കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്.
ചക്കിട്ടപ്പാറയ്ക്ക് അഭിമാനമായി ജിന്സണ് ജോണ്സന് റിയോ ഒളിമ്പിക്സിന്
