ചങ്ങനാശേരിയിലേക്ക് പാസഞ്ചര്‍ കം കാര്‍ഗോ ബോട്ട് വേണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ALP-MACHANTചങ്ങനാശേരി: എറണാകുളത്തു നിന്നും ചങ്ങനാശേരിയിലേക്ക് പാസഞ്ചര്‍ കം കാര്‍ഗോ ബോട്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം ആവശ്യപ്പെട്ടു. അന്യായമായ ചാര്‍ജുകളിലൂടെ ഇടപാടുകാരെ ചൂഷണം ചെയ്യുന്ന ബാങ്കുകളുടെ നടപടി നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി സതീഷ് എസ് വലിയവീടനും ജനറല്‍സെക്രട്ടറിയായി ബിജു ആന്റണി കയ്യാലപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍.ബാലകൃഷ്മകമ്മത്ത് ട്രഷറര്‍, നിരീഷ് തോമസ് വൈസ് പ്രസിഡന്റ്, അന്‍സര്‍ ടി.കെ. സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.     തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സണ്ണി നെടിയകാലാപ്പറമ്പില്‍, എം.അബ്ദുള്‍ നാസര്‍, തോമസ് ആന്റണി, മുഹമ്മദ് നവാസ്, സാംസണ്‍ വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts