ചങ്ങരംകുളത്ത് കുമ്മനം ഹനീഫ ശ്രദ്ധേയനാകുന്നു

KKD-KUMMANAMചങ്ങരംകുളം: ന്യൂസിറ്റി ഹനീഫ എന്ന ചങ്ങരംകുളത്തുകാരന്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത് കുമ്മനം ഹനീഫ എന്ന അപരനാമത്തില്‍. അടുത്തിടെ ബിജെപിയുടെ നേതൃസ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരനോടുളള രൂപസാദൃശ്യമാണ് ന്യൂസിറ്റി ഹനീഫയെ കുമ്മനം ഹനീഫയാക്കി മാറ്റിയത്. ചങ്ങരംകുളത്തിനടുത്ത് കാഞ്ഞിയൂര്‍ സ്വദേശിയായ ഹനീഫ ചങ്ങരംകുളത്ത് വര്‍ഷങ്ങളായി ന്യൂസിറ്റി എന്ന പേരില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തി വരികയാണ്.

അടുത്തിടെയാണ് ഹനീഫയും കുമ്മനം രാജശേഖരനും തമ്മിലുളള രൂപസാദൃശ്യം നാട്ടുകാര്‍ തിരിച്ചറിയുന്നത്. പ്രദേശത്ത് കുമ്മനത്തോട് സാമ്യമുള്ള ഒരേഒരു വ്യക്തി എന്ന നിലയിലാണ് സുഹൃത്തുക്കള്‍ ഹനീഫക്ക് കുമ്മനം ഹനീഫയെന്ന വിളിപ്പേരിട്ടത്. അടുത്ത കാലത്തായി അദ്ദേത്തിനു വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വരുമ്പോള്‍ കുമ്മനത്തിന്റെ സഹോദരനാണോ എന്ന പേരില്‍ ആളുകള്‍  കുശാലന്വേഷണം നടത്താറുണ്ടെന്നും ഹനീഫ പറയുന്നു. കുമ്മനം രാജശേഖരന്‍ ബിജെപിയുടെ നേതൃത്വത്തില്‍ എത്തിയതോടെ  അപരന്‍ കുമ്മനം ഹനീഫയും നാട്ടില്‍ തിളങ്ങുകയാണ്.

Related posts