നെയ്യാറ്റിന്‍കര: ചരിത്ര പരമായ പുതിയ വിധിയെ ഴുത്തിനു സമയ മായിയെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി പറഞ്ഞു. ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത യുടെ ജീവിത ക്ഷേത്രമായ നിയമസഭാ മന്ദിര ത്തിനു ള്ളില്‍ ഭരണപക്ഷം കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതി നടത്തി, പാവപ്പെട്ട ജനതയെ കബളി പ്പിച്ച േപ്പാള്‍ അതിനെതിരെ പ്രതികരി ക്കാതെ അവര്‍ ക്കൊപ്പം നില്‍ക്കുകയാണ് പ്രതിപക്ഷം.
തെരഞ്ഞെ ടുപ്പില്‍ വിജയിച്ച് നിയമസ ഭയില്‍ കയറിയാല്‍ എന്ത് വൃത്തികേടും അഴിമതിയും ചെയ്യുന്നവരെ വിരല്‍ ചൂണ്ടിയല്ല, മുട്ടിടിപ്പിക്കുന്നതിന് ശക്തിയുള്ള ഒരു ഭരണം നിയമസഭയ്ക്കുള്ളില്‍ വേണമെന്നും അതിന് ചരിത്രപരമായ ജനകീയ തന്ത്രം ജനങ്ങള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി ഹരി അധ്യക്ഷനായിരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്‍, സംസ്ഥാന സമിതി അംഗം നടരാജന്‍, ചെങ്കല്‍ ഋഷികേശന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ്, ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍, അതിയന്നൂര്‍ ശ്രീകുമാര്‍, ചൂഴാല്‍ നിര്‍മ്മലന്‍, കൊറ്റാമം ജയകുമാര്‍, ശ്രീകുമാരി, ചന്ദ്രകിരണ്‍, അഡ്വ. രഞ്ചിത്ത് ചന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഷിബുരാജ്കൃഷ്ണ, ഹരികുമാര്‍, സ്വപ്നജിത്ത്, ഉഷകുമാരി, ശശികല എന്നിവര്‍ പങ്കെടുത്തു.