മ​ത​മൈ​ത്രി നി​ല​നി​ൽ​ക്കു​ന്നി​ട​ത്ത് ഭി​ന്നി​പ്പി​നു​ള്ള ശ്ര​മ​മാ​ണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്നത്; തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്; വിജയ്

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ത​മി​ഴ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കു​മെ​ന്ന് വി​ജ​യ് വി​മ​ര്‍​ശി​ച്ചു. മ​ത​മൈ​ത്രി നി​ല​നി​ൽ​ക്കു​ന്നി​ട​ത്ത് ഭി​ന്നി​പ്പി​നു​ള്ള ശ്ര​മ​മാ​ണ് സി​എ​എ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല​ന്ന് ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​ത്തെ ത​ക​ര്‍​ക്കു​ന്ന സി​എ​എ പോ​ലു​ള്ള ഒ​രു നി​യ​മ​ങ്ങ​ളും ന​ട​പ്പാ​ക്ക​പ്പെ​ട​രു​തെ​ന്നും വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച ശേ​ഷ​മു​ള​ള ആ​ദ്യ രാ​ഷ്ട്രീ​യ പ്ര​തി​ക​ര​ണ​മാ​ണ് സി​എ​എ വി​ഷ​യ​ത്തി​ൽ വി​ജ​യ് ന​ട​ത്തു​ന്ന​ത്. മൈ​ക്രോ​ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ എ​ക്‌​സി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് സി​എ​എ ന​ട​പ്പി​ലാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ട് വി​ജ​യ് വ്യ​ക്ത​മാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ലോ​ക്സ​ഭ തെ​ര‍​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment