കണ്ണൂര്‍: ചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവിനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുന്ന വിനോദി (53) നെയാണ് ഇന്നു രാവിലെ താളിക്കാവ് റോഡിലെ ഹോട്ടലിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ഭാസ്കരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്.
തളിപ്പറമ്പിലെ പെയിന്റിംഗ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നുരാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: പ്രദീപന്‍, രാജീവന്‍, റീന, ബീന, ദീപ, മീറ, പരേതനായ സജീവന്‍.