ചവിട്ടിത്തിരുമ്മണോ? എങ്കില്‍ കുറച്ചു ധൈര്യം കൂടി വേണം. തിരുമ്മുന്നത് ആനയാണ്

elephant1ആയുര്‍വേദ സുഖചികിത്സയിലെ പ്രധാനമായ ചവിട്ടിത്തിരുമ്മല്‍ രീതി വളരെ പ്രശസ്തമാണ്. വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്്ട രീതിയാണിത്. എന്നാല്‍, ഈ ചവിട്ടിത്തിരുമ്മല്‍ ഒരു ആനയാണ് ചെയ്യുന്നതെങ്കിലോ.. ഞെട്ടാന്‍ വരട്ടെ, തായ്‌ലന്‍ഡിലെ കോ ചാങ് ദ്വീപില്‍ എത്തിയാല്‍ എല്ല് ഒടിയാതെ തന്നെ ആന ചവിട്ടിതിരുമ്മും.

ബ്രസീലില്‍ നിന്നുള്ള ഇഗര്‍, അനസ്താസിയ നവദമ്പതികള്‍ മധുവിധു ആഘോഷിക്കാന്‍ കോ ചാങ് ദ്വീപിലെത്തിയതായിരുന്നു. അതിനിടെയാണ് ചവിട്ടിത്തിരുമ്മിനെക്കുറിച്ചറിയുന്നത്. ഇതോടെ ജീവന്‍ പണയം വച്ച് ആനക്കാലിനു കീഴടങ്ങാന്‍ അവര്‍ തീരുമാനിച്ചു. സംഗീതത്തിന്റെ പിന്‍ബലത്തിലാണ് ആന തിരുമ്മുന്നത്. പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ആനകളാണ് ഇവിടെ തിരുമലിന് നിയോഗിച്ചിട്ടുള്ളത്.
elephant
വ്യത്യസ്തമായ അനുഭവമായിരുന്നു ആനത്തിരുമ്മലെന്ന് ദമ്പതികള്‍ പ്രതികരിച്ചു. ചികിത്സയ്ക്കു ശേഷം ഇവര്‍ ആനയുമായി ബാസ്കറ്റ് ബോള്‍ കളിക്കുകയും ചെയ്തു. എന്തായാലും ഈ തിരുമ്മല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Related posts