റാ​​യി​​യുടെ നീക്കത്തിനെതിരേ ബി​​സി​​സി​​ഐ അം​​ഗ​​ങ്ങ​​ൾ

 

ന്യൂ​​ഡ​​ൽ​​ഹി: ബി​​സി​​സി​​ഐ​​യു​​ടെ പ്ര​​ധാ​​ന സ്ഥാ​​ന​​ങ്ങ​​ൾ വ​​ഹി​​ക്കു​​ന്ന​​വ​​രെ നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ലെ ര​​ണ്ട് അം​​ഗ​​ങ്ങ​​ളാ​​യ വി​​നോ​​ദ് റാ​​യി​​യും ഡ​​യാ​​ന എ​​ഡു​​ൽ​​ജി​​യും സു​​പ്രീം​കോ​​ട​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു.

ആ​​ക്ടിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സി.​​കെ. ഖ​​ന്ന, ആ​​ക്ടിം​​ഗ് സെ​​ക്ര​​ട്ട​​റി അ​​മി​​താ​​ഭ് ചൗ​​ധ​​രി, ട്ര​​ഷ​​റ​​ർ അ​​നി​​രു​​ദ്ധ് ചൗ​​ധ​​രി എ​​ന്നി​​വ​​രെ നീ​​ക്കി ആ ​​സ്ഥാ​​ന​​ത്തേ​​ക്കു പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്നാ​​ണ് റാ​​യ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ചെ​​യ​​ർ​​മാ​​ൻ രാ​​ജീ​​വ് ശു​​ക്ല​​യെ​​യും നീ​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ർ ക​​ലാ​​വ​​ധി​​ക​​ഴി​​ഞ്ഞും ത​​ൽ​സ്ഥാ​​ന​​ത്ത് ഇ​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ലെ അം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. റാ​യി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ ബി​സി​സി​ഐ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts