ചാര്‍ലിയാകാന്‍ മാധവന്‍ റെഡി

madhav160616ഇനി ഊഹാപോഹങ്ങളില്ല, മാധവന്‍ തന്നെ തമിഴില്‍ ചാര്‍ലിയാകും. ദുല്‍ഖര്‍ മലയാളത്തില്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ചാര്‍ലി. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നും മാധവനായിരിക്കും ചാര്‍ലിയാകുകയെന്നും നേരത്തെ വാര്‍ത്തകള്‍  വന്നിരുന്നു.എന്നാല്‍ ഇതുവെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നായിരുന്നു അടക്കം പറച്ചില്‍. കഴിഞ്ഞ ദിവസമാണ് മാധവനായിരിക്കും  തമിഴില്‍ ചാര്‍ലിയായി എത്തുകയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. ദൈവ തിരുമകള്‍ ഫെയിം വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്‍ ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.

മറ്റ് കഥാപാത്രങ്ങളേയും, ലൊക്കേഷനും, ഷെഡ്യൂളുകളും ഇനിയും തീരുമാനിച്ചിട്ടില്ല. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

Related posts