വടകര: ചികിത്സയിലെ പിഴവ് കാരണം കിടപ്പ് രോഗിയായി മാറിയ വൈക്കിലശേരിയിലെ ചാലുപറ മ്പത്ത് വിനീഷിന് നഷ്ടപരി ഹാരം തേടി സമരം ശക്തമാ ക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ച തിന്റെ ഭാഗമായി വീരഞ്ചേരിയിലെ സീയം ആശുപത്രിക്ക് മുന്നില്‍ ജനപ്രതിനി ധികളും സമരസമിതി നേതാക്കളും സത്യാഗ്രഹം നടത്തി. എല്ല് രോഗ വിദഗ്ധന്‍ ഡോ.അബ്ദുള്ളയുടെ ചികിത്സാ പിഴവാണ് വിനീഷ് കിടപ്പ് രോഗിയാവാന്‍ കാരണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. കഴിഞ്ഞ മാസമാണ് വീനിഷ് കെട്ടിടത്തില്‍ നിന്നും വീണു പരിക്കേറ്റ് സിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി മാനേജ്‌മെന്റ് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവാ ത്തതാണ് ആശുപത്രി ക്കെ തിരെ സമരം ശക്തമാ ക്കാന്‍ കമ്മി റ്റി തീരുമാനിച്ചത്.
ആശുപത്രിക്ക് മുന്നില്‍ നടന്ന സത്യാഗ്രഹം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ. രാജന്‍ ഉദ്ഘാ ടനം ചെയ്തു. ചോ റോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. അസീസ് അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍.വേണു, എ.ടി. ശ്രീധരന്‍, പി.വി. സവാദ്, അസീസ് വെള്ളോളി, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈകു ന്നേരം വടകര കോട്ട പ്പറമ്പില്‍ നടത്തിയ വിശദീകരണ പൊതു യോഗം വടകര എംഎല്‍എ സി.കെ നാണു ഉല്‍ഘാടനം ചെയ്തു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരപ രിപാടികള്‍ ശക്തമാ ക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ആര്‍.സത്യന്‍, കെ.എം. വാസു, ലിസി.പി, ബീന, ഒ.എം. അസീസ് എന്നിവര്‍ സംസാരിച്ചു.