ചിതലിയിലെ വീട്ടമ്മയുടെ തിരോധാനം കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

pkd-kolaആലത്തൂര്‍: ചിതലിചേങ്ങോട്ടുനിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പൊള്ളാച്ചിഅംപ്രാംപാളയത്തി നടുത്തുള്ള വളന്തായിമരം എന്ന സ്ഥലത്ത്മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു. മൃതദേഹം ചാക്കില്‍ കെട്ടിയ അവസ്ഥയിലാണ്കാണപ്പെട്ടത്. അഴുകിയ നിലയിലാണ്. ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി (39) യെയാണ് ജൂലൈ 14 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍ പോയമകള്‍വൈകുന്നേരം തിരിച്ചെത്തി അമ്മയെ അന്വേഷിച്ചപ്പോള്‍കാണാല്ലായിരുന്നു. ഇതു കാണിച്ച് ബന്ധുക്കള്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.

14ന് തന്നെ കൊലപാതകം നടന്നതായി പോലീസ് സംശയിക്കുന്നു. അയല്‍വാസിയായ കല്ലേംകുളം ചെന്താമര (40) എന്നയാളെ ഈ സംഭവവുമായി ബന്ധപ്പെട്ട്‌പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രീതിയുമായി ഇയാള്‍ക്കുണ്ടായിരുന്നസാമ്പത്തികഇടപാടുകളാണ്‌കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നു. മാനഭംഗശ്രമവും നടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. മാനഭംഗശ്രമം ചെറുക്കുന്നതിനിടെ തലയടിച്ച് വീണാണ്മരണംസംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.

ചെന്താമരയുടെ വീട്ടില്‍വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് സൂചന നല്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി യാതൊരുഅന്വേഷണപുരോഗതിയും ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ക്ക് ഏറേ പരാതി ഉണ്ടായിരുന്നു. ആലത്തുര്‍ ഡിവൈഎസ്പിയുടെ ചുമതല വഹിക്കുന്ന മുഹമ്മദ് കാസീം, കൊല്ലങ്കോട് സി.ഐ.സലീഷ് എന്‍.ശങ്കരന്‍ , എസ്‌ഐ എ. പ്രതാപ്എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Related posts