ചിറ്റിലഞ്ചേരി ഹൈസ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

PKD-STUDENTനെന്മാറ: മുപ്പത്തൊമ്പതുവര്‍ഷത്തിനുശേഷം പഴയ സഹപാഠികള്‍ ഒത്തുകൂടിയത് അപൂര്‍വ അനുഭവമായി. ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹൈസ്കൂള്‍ 1976-77 ബാച്ചില്‍ പഠിച്ച എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് ഓര്‍മകള്‍ പുതുക്കി വീണ്ടും ഒത്തുചേര്‍ന്നത്. ഒരുവര്‍ഷത്തിലേറെയായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഈ സംഗമം സാധ്യമായത്.

സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ സഹപാഠികളെ കാണാന്‍ രാവിലെ തന്നെ സ്കൂളിലെത്തി. ഡോക്ടര്‍, ബാങ്ക് മാനേജര്‍, സ്കൂള്‍, കോളജ് അധ്യാപകര്‍ ഉള്‍പ്പെട്ട സംഘം ഒരുദിവസം മുഴുവന്‍ സഹപാഠികളുമായി സമയം ചെലവഴിച്ചു.ഇക്കാലയളവില്‍ വേര്‍പിരിഞ്ഞ പൂര്‍വാധ്യാപകരുടെയും സഹപാഠികളെയും അനുസ്മരിച്ചാണ് ചടങ്ങുകള്‍ തുടങ്ങിയത്. കവിത, ലളിതഗാന ആലാപനങ്ങളുമായി അംഗങ്ങള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

27 പേര്‍ ഒത്തുചേര്‍ന്ന സംഗമത്തില്‍ മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, കോഴിക്കോട്, തിരുപ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍നിന്നുള്ളവരും എത്തിയിരുന്നു. രവി, വിമലമേനോന്‍, പ്രേമന്‍, രാജു, രമേഷ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. പൂര്‍വ അധ്യാപകരെ കണ്ടെത്തി ആദരിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാനും തീരുമാനിച്ചാണ് സഹപാഠികള്‍ പിരിഞ്ഞത്.

Related posts