ചിറ്റുമല ബ്ലോക്ക് പ്രദേശം പ്ലാസ്റ്റിക് മാലിന്യരഹിതമാക്കാനുള്ള നടപടി തുടങ്ങി

KLM-MALINYAMകുണ്ടറ: ചിറ്റുമല ബ്ലോക്ക് പ്രദേശം പ്ലാസ്റ്റിക് രഹിതമാക്കാനുള്ള കര്‍മപരിപാടിക്ക് രൂപം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി ശേഖരിച്ച് സംസ്കരണ യൂണിറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതിക്കാണ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയിട്ടുള്ളത് .

വാര്‍ഡുകളില്‍നിന്നും ശേഖരിച്ചുനല്‍കുന്ന പ്ലാസ്റ്റിക്കിന് നാലുമുതല്‍ ആറുരൂപവരെ വിലനല്‍കി പ്ലാസ്റ്റിക് സംസ്കരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തും. പ്ലാസ്റ്റിക് ശേഖരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം 16ന് നടക്കുമെന്ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് അറിയിച്ചു.

Related posts