ചീനവലയില്‍ ഇന്ത്യന്‍ ഗോള്‍ മഴ

sp-goalmazhaകുവന്താന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വീണ്ടും ഇന്ത്യയുടെ തേരോട്ടം. ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ പത്തു ഗോളുകള്‍ക്ക് ജപ്പാനെ കശക്കിവിട്ട ഇന്ത്യ നാലാം മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത ഒമ്പതു ഗോളിനു തകര്‍ത്തുവിട്ടു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചു.

ഇന്ത്യയ്ക്കുവേണ്ടി നിക്കിന്‍ തിമ്മിയ്യ മൂന്ന് ഗോളുകളും അകാശ് ദീപ് സിംഗ്, അഫാന്‍ യൂസഫ്, ജസ്ജിത്ത് സിംഗ് കുലാര്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതവും നേടി. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ ഇന്ത്യ രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകളാണ് എതിര്‍വലയില്‍ നിക്ഷേപിച്ചത്. നേരത്തെ പാക്കിസ്ഥാനെതിരെയും വിജയിച്ച ഇന്ത്യ ദക്ഷിണ കൊറിയയോട് മാത്രമാണ്‌സമനില പാലിച്ചത്.

Related posts