ചീഫ് മൗസര്‍! ഗവണ്‍മെന്റ് ജോലിയില്‍ പാമേഴ്‌സ്റ്റന്‍ എന്ന രണ്ടു വയസ്സുകാരന്‍ പൂച്ച

catഗവണ്‍മെന്റ് ജോലി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ ഇവിടെ ഗവണ്‍മെന്റ് ജോലി കിട്ടിയത് പാമേഴ്‌സ്റ്റന്‍ എന്ന രണ്ടു വയസ്സുകാരനായ പൂച്ചയ്ക്കാണ്. എന്താണ് ജോലി എന്നല്ലേ. 10 ഡൗണിംഗ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ വീട്ടില്‍ മേഞ്ഞു നടക്കുന്ന എലികളെ തുരത്തുക. ബ്രിട്ടീഷ് വിദേശകാര്യ ഓഫീസാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ചീഫ് മൗസര്‍ എന്ന പോസ്റ്റിലേക്കാണ് കക്ഷിയെ നിയമിച്ചിരിക്കുന്നത്.

അഞ്ചു വര്‍ഷമായി ഒഴിഞ്ഞു കിടന്ന തസ്തികയിലാണ് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുന്നത്. അനാഥരായ പട്ടികളേയും പൂച്ചകളേയും സംരക്ഷിക്കുന്ന ബാറ്റര്‍സീ ഡോഗ്‌സ് ആന്‍ഡ് ക്യാറ്റ്‌സ് ഹോമില്‍ നിന്നാണ് പാമേഴ്സ്റ്റന്റെ വരവ്. പാമേസ്റ്റന്റെ സഹവാസികള്‍ തങ്ങളുടെ പുതിയ യജമാനന്മാരുടെ കൂടെ ഇവിടം സന്ദര്‍ശിക്കുമെന്നും വിദേശകാര്യ ഓഫീസ് പറയുന്നു. ഇവന്റെ കഴുത്തില്‍ മൈക്രോചിപ്പ് ഇല്ലാത്തതിനാല്‍ പഴയ ഉടമകള്‍ തേടിവരുമെന്നു പ്രതീക്ഷയും ഇല്ല.

200ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന വിസ്കൗണ്ട് പാമേഴ്സ്റ്റന്‍ എന്ന പഴയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓര്‍മയ്ക്കായിയാണ് ഇവന് പാമേഴ്സ്റ്റണ്‍ എന്നു പേരിട്ടത്.2011ല്‍ ലാറി എന്ന പൂച്ചയെ ഇതേ പോസ്റ്റില്‍ നിയമിച്ചിരുന്നു.
ലാറി വളരെ ആത്മാര്‍ഥമായിയാണ് അന്നു ജോലി ചെയ്തിരുന്നതെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിരുന്നു. മനുഷ്യരോട് അടുക്കാന്‍ മടി കാണിച്ചിരുന്ന ലാറി പക്ഷെ ബരാക്ക് ഒബാമയുമായി സൗഹൃദത്തിലായിരുന്നുവെന്നും കാമറൂണ്‍ പറയുന്നു.

Related posts