അജിത്തിന്റെ എ.കെ 57 എന്ന ചിത്രത്തിനു ശേഷം വീണ്ടും കാജല്‍ അഗര്‍വാളിനെ തേടി മറ്റൊരു സുവര്‍ണാവസരം എത്തിയിരിക്കുന്നു. സൗത്ത് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ തിരിച്ചുവരവ് ചിത്രത്തില്‍ കാജല്‍ നായികയാകുന്നു. ചിരഞ്ജീവിയുടെ ചിത്രത്തിലേക്കു നായികയെ കിട്ടുന്നില്ല എന്ന വാര്‍ത്തയ്ക്ക് ഇതോടെ അവസാനമായി. കാജലാണ് ചിത്രത്തില്‍ ചീരുവിന്റെ നായികയായി എത്തുകയെന്ന് സ്ഥിരീകരിച്ചു. എട്ടു വര്‍ഷത്തിനു ശേഷമാണ് ചീരു അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. രംഭ, ഗൗതമി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എന്നാല്‍ തന്റെ നായികയായി മറ്റൊരു മുന്‍നിര നായിക വേണമെന്ന നിലപാടിലായിരുന്നു ചിരഞ്ജീവി. താരത്തിന്റെ നൂറ്റിയമ്പതാമത്തെ ചിത്രമാണിത്. ഇന്ത്യയിലെ കര്‍ഷകരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. അടുത്ത മാസം കാജല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദീപിക പദുക്കോണ്‍, പരിണീതി, നര്‍ഗീസ് ഫക്രി, അനുഷ്ക ഷെട്ടി, കരീന, ജാക്വലിന്‍, കത്രീന തുടങ്ങിയവര്‍ മുമ്പ് തന്നെ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം സിനിമയില്‍ നിന്നു പിന്‍മാറിയിരുന്നു.