ചെമ്പില്‍ 150 ഏക്കര്‍ കൃഷിഭൂമി നികത്താനുള്ള അനുമതി പ്രക്ഷോഭം ശക്തമാകുന്നു

KTM-NIKATHALവൈക്കം: ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടശേഖരത്തിലെ 150 ഏക്കര്‍ കൃഷിഭൂമി നികത്തി ടൗണ്‍ഷിപ്പ് തീര്‍ക്കുന്നതിന് സ്വകാര്യ കമ്പനക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും പ്രക്ഷോഭം ശക്തമാക്കുന്നു. 1500 കോടി രൂപ വിനിയോഗിച്ച് സ്വകാര്യ കമ്പനി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ ഐടി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിനോദസഞ്ചാര വികസനത്തിനും വാണിജ്യവ്യവസായത്തിനും ഉപകരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കുന്നതുവഴി അയ്യായിരം പേര്‍ക്കു നേരിട്ടു തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന നീര്‍ത്തടസംരക്ഷണ നിയമം നിലവിലിരിക്കെ പദ്ധതിക്ക് അനുമതി ലഭിച്ചതിനു പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ സിപിഐയുടെ നേതൃത്വത്തില്‍ കൃഷിഭൂമിയിലേക്കു മാര്‍ച്ചു നടത്തി കൊടികുത്തി. മാര്‍ച്ച് സിപിഐ സംസ്ഥാനം കൗണ്‍സില്‍ അംഗം ടി.എന്‍. രമേശന്‍ ഉദ്ഘാടനം ചെയ്തു. ഇന്നുച്ചകഴിഞ്ഞു മൂന്നിനു സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരപരിപാടി സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.

Related posts