സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്  ആശുപത്രിയിൽ പ്രവേശിപ്പിച്ച വി​ദ്യാ​ർ​ഥി മരിച്ചു; ക​ങ്ങ​ഴ പി​ജി​എം കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി  എ​ബി​നാണ് മരണത്തിന് കീഴടങ്ങിയത്

ക​റു​ക​ച്ചാ​ൽ: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ങ്ങ​ഴ പി​ജി​എം കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി പാ​ന്പാ​ടി കോ​ത്ത​ല ര​മാ​നി​വാ​സി​ൽ അ​ജീ​ഷി​ന്‍റെ മ​ക​ൻ എ​ബി​ൻ (19) ആ​ണ് മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ദേ​വ​ഗി​രി ക​ണ്ണം​ചി​റ പു​ലി​യ​ള​യ്ക്ക​ൽ അ​നി​ത മോ​ഹ​ന​ൻ (44) പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​വ​ഗി​രി -കോ​വേ​ലി റോ​ഡി​ൽ വാ​വോ​ലി​പ്പ​ടി​ക്ക​ലാ​യി​രു​ന്നു അ​പ​ക​ടം.സ്കൂ​ട്ട​ർ നി​ർ​ത്തി​യ ശേ​ഷം പ​രി​ച​യ​ക്കാ​രി​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​നി​ത. പി​ന്നാ​ലെ എ​ത്തി​യ എ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ ബ​സി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് അ​നി​ത​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത്തി​ൽ ഇ​രു​വ​രും സ​മീ​പ​ത്തെ റ​ബ​ർ​തോ​ട്ട​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ങ്ങ​ഴ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts