കൊല്ലം : ചെറുകിട വ്യവസായ സംരംഭങ്ങളെ സജീവമായി നിലനിര്‍ത്താനും പുതിയ സംരംഭകര്‍ക്ക് പ്രോത്സാഹനമേകാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന് . കൊല്ലം ആശ്രാമം മൈതാനത്ത് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യവസായി സംഗമം-2016 ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള ഭൂമി കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല സമീപമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ തയാറാണമെന്നും മന്ത്രി പറഞ്ഞു.
ചെറുകിട സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വിപുലമായ സാധ്യതയാണുള്ളത്. നിലവിലുള്ള ആയിരക്കണക്കിന് ചെറുകിട വ്യവസായ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതിന് ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്പാദനം പരമാവധി മെച്ചപ്പെടുത്തുന്നതിന് വ്യവസായികളെ പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങള്‍ തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മികച്ച വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട പവിഴം റൈസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി. ജോര്‍ജിന് മന്ത്രി പുരസ്കാരം നല്കി.മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വെണ്ടര്‍ ഡവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനംചെയ്തു. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. വി.കെ.സി മമ്മദ് കോയ, പി.വി വേലായുധന് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി.
വ്യവസായവാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്.എം.ഇ ബിസിനസ് യൂണിറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ ശ്രീകുമാര്‍, കെ.കെ. രമേഷ്, എ. നിസാറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന സെമിനാര്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ പ്രഭാഷണം നടത്തി. വി. നൗഷാദ് വിഷയം അവതരിപ്പിച്ചു.സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ പി രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന് എം പി മുഖ്യപ്രഭാഷണം നടത്തി.