കുറ്റിയാടി: ചേരാപുരം നമ്പാംവയലില്‍ നിന്ന് ആയുധങ്ങളും നാടന്‍ ബോംബുകളും പിടികൂടി. ആള് താമസമില്ലാത്ത പറമ്പിലെ കുളത്തിനടുത്ത് ചാക്കില്‍ കെട്ടി വച്ച നിലയിലായിരുന്നു. പറമ്പില്‍ പണിയെടുക്കുന്നവരാണ് സംശയകരമായ നിലയില്‍ ചാക്ക് കെട്ട് കണ്ടത്. പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് വടിവാള്‍,രണ്ട് െൈപപ്പ്,രണ്ട് ബോംബുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ആയുധങ്ങളും ബോംബുകളും പിടിച്ചെടുത്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം ചേരാപുരം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലീം ലീഗുകാരാണിതിന് പിന്നിലെന്നും ഇവിടെ ആയുധ പരിശീലനം നടക്കുന്നതായും സിപിഎം കുറ്റപ്പെടുത്തി.
ചേരാപുരത്ത് ആയുധങ്ങളും ബോംബുകളും പിടികൂടി
