ചൈനയില്‍ തേരു തെളിക്കാന്‍ നായക്കുട്ടന്മാര്‍

dogവര്‍ധിച്ചുവരുന്ന ഇന്ധനവിലയില്‍ അന്തംവിട്ടു നില്‍ക്കുന്ന ഇന്ത്യക്കാര്‍ കാളവണ്ടി, കുതിരവണ്ടി തുടങ്ങിയ മൃഗങ്ങള്‍ കെട്ടിവലിക്കുന്ന വണ്ടികളിലേക്ക് യാത്ര മാറ്റിയാലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ഇന്ത്യക്കാരെ ചൈന ഞെട്ടിച്ചു കളഞ്ഞത്. ചൈനയില്‍ വണ്ടി വലിക്കാനെത്തിയത് നായ്ക്കളായിരുന്നു. ചൈനയിലെ ഷീജിയാംഗ് പ്രവിശ്യയിലാണ് നായവണ്ടി തിരക്കുള്ള റോഡില്‍ പ്രത്യക്ഷപ്പെട്ടത്. വൃദ്ധരായ ദമ്പതികളാണ് ഈ വാഹനത്തിന്റെ ഉടമസ്ഥര്‍.

രണ്ടു നായകളെയാണ് വാഹനം വലിക്കാനായി നിയോഗിച്ചിട്ടുള്ളത്. മറ്റൊരു നായ വാഹനത്തിലുണ്ട്. മൂന്നു ടയറുകളുള്ള ചെറുവണ്ടിയാണ് നായ്ക്കള്‍ കെട്ടിവലിക്കുന്നത്. ഭര്‍ത്താവിന്റെ ആശയമാണ് ഈ വ്യത്യസ്ത വാഹനമെന്ന് ഭാര്യ പറയുന്നു. നായകള്‍ സന്തോഷത്തിലാണെന്നും പുതിയ വാഹനത്തോട് ഇവര്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടടന്നും ഇവര്‍ പറയുന്നു. സ്റ്റെപ്പിനി ടയര്‍ പോലെ സ്‌റ്റെപ്പിനിയാണ് വണ്ടിയിലുള്ള മൂന്നാമത്തെ നായയെന്നും ഇവര്‍ പറഞ്ഞു.

Related posts