ചോദ്യങ്ങളുയര്‍ത്തുന്ന ‘അവസ്ത”

Avasthaഭയപ്പെടുത്തുന്ന അവസ്ഥകള്‍ ഉമ്മറപ്പടിയില്‍ എത്തി നില്‍ക്കുന്ന കാലത്ത് കലാകാരന്റെ നിലപാട് കൃത്യമായിരിക്കണം. ഇരകളോടൊത്തുനിന്ന് പൊരുതണമോ..?, വേട്ടക്കാരനോടൊത്തുനിന്ന് സുരക്ഷിതനാകണോ?, ഇത് രണ്ടുമല്ലാതെ നിസംഗത പാലിച്ച് കയ്യുംകെട്ടി നോക്കിയിരിക്കണമോ?

ഇത്തരം ചോദ്യങ്ങളുയര്‍ത്തിയാണ് ബൈജു ലൈലാരാജ് രചനയും സംവിധാനവും നിര്‍വഹിച്ച “”അവസ്ത”’’എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞദിവസം കോഴിക്കോട്ട് പ്രശസ്ത സംവിധായകന്‍ പി.ടി.æകുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുന്നൂറോളം പേര്‍ പങ്കെടുത്ത പ്രദര്‍ശനത്തിനുശേഷം കെ.ഇ.എന്‍, ദീദി ദാമോദരന്‍, പോള്‍ കല്ലാനോട് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട തുറന്ന സംവാദവും നടന്നു. പോരാട്ടത്തിന്റെ മാര്‍ഗമാണ്é””അവസ്ത”’’എന്ന ചലച്ചിത്രം അസന്നിഗ്ധമായി, ഭയരഹിതമായി സ്വീകരിക്കുന്നത്.

പരാജിതരാകുമെന്ന പൂര്‍ണബോധ്യത്തോടാണ്éസിനിമ പൊരുതിനില്ക്കുന്നത്. ഇന്നത്തെ അവസ്ഥയുടെ യഥാര്‍ത്ഥ മുഖമാണ്é ചിത്രത്തില്‍ അനാവൃതമാകുന്നത്. ഭയം എന്ന വികാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ കാപട്യരഹിതമായി കീറിമുറിച്ച് പഠിക്കുകയാണീéസിനിമ.  ഉണ്ണി എന്ന നമ്പൂതിരി æകുട്ടിയും, ബാവൂട്ടി എന്ന മുസ്‌ലിം ബാലനുëം സൗഹൃദം നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ലാളിത്യം തുളുമ്പുന്ന രംഗങ്ങളിലൂടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

വ്യക്തിജീവിതത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ മതം ഏര്‍പ്പെടുത്തുന്ന വിലക്കുകളെ തകര്‍ത്തെറിയുന്ന നിഷ്കളങ്ക ബാല്യം 1970കളുടെ ചരിത്ര പശ്ചാത്തലത്തിലാണ്éചിത്രീകരിച്ചിട്ടുള്ളത്. മൂന്ന്കാലങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാണ്éകടലക്കാക്ക അഥവാ കെ.കെ. ഈ കഥാപാത്രത്തിന്ëമാറ്റമില്ല. ഇന്ദ്രജാല യാഥാര്‍ഥ്യം പ്രസരിപ്പിക്കുന്ന കെ. കെ.പൂജാരിയും മൊയില്യാരും ഒരേ നടനാണ്. അങ്ങനെ അയുക്തിയില്‍ നിന്നും പുതിയ യുക്തി സൃഷ്ടിക്കുവാന്‍ സിനിമ ശ്രമിക്കുന്നുണ്ട.് സംഗീതം പലപ്പോഴും സംഭാഷണത്തിന്റെ ദൗത്യംഏറ്റെടുക്കു ന്നുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹി ല്‍ കൊടുവള്ളിവയല്‍ പ്രദേശത്തെ 24 ലേറെæകുട്ടികള്‍ ഈ ചിത്രത്തി ല്‍ വേഷമിട്ടിട്ടുണ്ട്. ഷംസു പൂമ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അഭിമന്യു വിശ്വനാഥും, ചിത്ര സന്നിവേശം താണുപ്രദീപും നിര്‍വഹിച്ചു. ഷംസു പൂമ, അന്‍വര്‍ æനിമേല്‍, സുരേഷ് ബാബു, ജൗഹര്‍ കാനേഷ്, അനിരുദ്ധ് ബാലു, ഛന്ദസ്, കെ.പി. നിഷാന്‍, നവനീത് കൃഷ്ണ, രാധാകൃഷ്ണന്‍, ഗോപി തുടങ്ങിയവരാണ് പ്രധാനéഅഭിനേതാക്കള്‍.

Related posts