ജനങ്ങള്‍ ഒറ്റപ്പെടുത്തിയവരോടാണ് ഇത്തവണ മത്സരമെന്ന് പി.കരുണാകരന്‍ എംപി

KNR-MPപയ്യന്നൂര്‍: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവും മൂലം ജനങ്ങള്‍ ഒറ്റപ്പെടുത്തിയവരോടാണ് ഇത്തവണത്തെ മത്സരമെന്ന് പി.കരുണാകരന്‍ എംപി. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പയ്യന്നൂര്‍ മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം   അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും ഏഴ് തവണ പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയും ഭക്ഷണമുള്‍പ്പെടെയുള്ള നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അസഹിഷ്ണുത വളര്‍ത്തുകയും കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കാനുമിടയാക്കിയ കേന്ദ്ര ഭരണത്തിനെതിരെയുള്ള വിധിയെഴുത്തുമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കെ.വി.ബാബു അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥി സി.കൃഷ്ണന്‍,കെ.വി.ഗോവിന്ദന്‍,എം.വി.ജയരാജന്‍,വി.നാരായണന്‍,സി.സത്യപാലന്‍ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Related posts