പനാജി: ഗോവയില്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുത്തു. അറ്റാന്‍സിയോ മോന്‍സിറാത്തെയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
മാര്‍ച്ചിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അതിനു ശേഷം പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. പോലീസ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കണ്‌ടെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സെന്റ്. ക്രൂസ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മോന്‍സിറാത്തെ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് ഇയാളെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചെന്ന് ക്രൈംബ്രാഞ്ച് എസ്പി കാര്‍ത്തിക് കശ്യപ് അറിയിച്ചു. എന്നാല്‍, കേസിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.