വിവാഹത്തിനു ശേഷം ഫോഴ്സ് 2 എന്ന ചിത്രത്തിലൂടെ ജനീലിയ ഡിസൂസ തിരിച്ചുവരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ നായകന് ജോണ്‍ എബ്രഹാമിന്റെ ഭാര്യയുടെ വേഷമായിരുന്നു ജനീലിയയ്ക്ക്. ചിത്രത്തില്‍ ജനീലിയയുടെ കഥാപാത്രം ക്രൂരമായി കൊല്ലപ്പെടുകയാണ്. എന്നാല്‍ രണ്ടാം ഭാഗത്തിലും താരം ഉണ്ടാവുമെന്ന് ഫോഴ്സ്2വിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ വ്യക്തമാക്കി.
ചിത്രത്തില്‍ താരത്തിന്റെ വേഷമെന്താണെന്ന് പുറത്തുവിട്ടിട്ടില്ല. അതിഥി താരമായൊ അല്ലെങ്കില്‍ ആത്മാവായോ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും രണ്ടാം ഭാഗത്തില്‍ കുറച്ചു നിമിഷങ്ങളില്‍ മാത്രമേ താരം എത്തുന്നുള്ളു എങ്കിലും ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് അതെന്ന് നിര്‍മാതാവ് പറയുന്നു.