ആലപ്പുഴ: പ്രതികളെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതെ കേസ് നടപടികള്‍ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ആലപ്പുഴ കോടതിയില്‍ നിലവില്‍ വന്നു. ആലപ്പുഴ കോടതിയും ജില്ലാ ജയിലും ബന്ധിപ്പിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി ആനിജോണ്‍ നിര്‍വഹിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള യാത്രാച്ചെലവ് ഒഴിവാക്കാനും പ്രതികള്‍ വഴിയില്‍ രക്ഷപ്പെടുന്നത് തടയാനും ഇത് ഉപകരിക്കും. കൂടാതെ കോടതിവളപ്പില്‍ വച്ച് പ്രതികള്‍ തമ്മിലുണ്ടായേക്കാവുന്ന വാക്കേറ്റവും ഏറ്റുമുട്ടലും ഒഴിവാക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് സഹായിക്കും. പലപ്പോഴും പ്രതികളെ കാണാനും മറ്റും ബന്ധുക്കള്‍ കോടതിയിലെത്തുമെന്നതിനാല്‍ കോടതിമുറ്റത്ത് തിക്കും തിരക്കും പതിവാണ്. ഇത് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
ന
അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ കെ. ഹരിപാല്‍, ഫെലിക്‌സ് മേരിദാസ്, എസ്. സതീശ ചന്ദ്രബാബു, കുടുംബ കോടതി ജഡ്ജി സി. പ്രദീപ് കുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.ജി. ശ്രീദേവി, സബ് ജഡ്ജി പി.കെ. മോഹന്‍ദാസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എന്‍. വേണുഗോപാലപണിക്കര്‍, സെക്രട്ടറി കെ. ലാലി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. .