മാസില്‍ സൂര്യയ്‌ക്കൊപ്പം തിളങ്ങിയ നടി പ്രണിത സുഭാഷ് ഇനി ജയ്‌യുടെ നായികയാകും. മഹേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എനക്കു വയ്ത്ത അടിമൈഗള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശക്തമായ കഥ തന്നെയാണ് ഈ സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് പ്രണിത പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും പ്രണിത ഇതുവരെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിട്ടില്ല. പ്രണിതയുടെ ഭാഗം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് കൊടൈക്കനാല്‍, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ്. ഇപ്പോള്‍ ഫിലിം ഫെയര്‍ ഡാന്‍സ് സ്വീകന്‍സിന്റെ പരിശീലനത്തില്‍ തിരക്കിലായ പ്രണിത ഉടന്‍ തന്നെ ലൊക്കേഷനില്‍ എത്തുമെന്നാണ് അറിയുന്നത്. ജയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രണിത പറഞ്ഞു.