ചെന്നൈയില്‍ നിന്ന് ഓടിയെത്തിയത് വോട്ടു ചെയ്യാനായി ! പക്ഷെ അന്ന് എന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു; തന്റെ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍…

കള്ളവോട്ട് വിവാദം സംസ്ഥാനത്ത് കത്തിപടരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. മുപ്പതു കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് ആ വോട്ട് ചെയ്‌തെന്നാണ് താരം പറഞ്ഞത്.

‘മുപ്പതു വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി. പക്ഷേ ഞാന്‍ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ മറ്റാരോ ആ വോട്ട് രേഖപ്പെടുത്തി. സ്വാധീനമുള്ള മേഖലകളില്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തിലൊക്കെ ചെയ്യാറുണ്ട്’ ശ്രീനിവാസന്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റിന് ജയസാധ്യത ഉണ്ടെന്നു പറഞ്ഞ താരം തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും പറഞ്ഞു. ശ്രീനിവാസന്‍ അഭിനയിക്കുന്ന കുട്ടിമാമ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Related posts