ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ എസന്‍ നഗരത്തിലെ സിക്ക് ഗുരുദ്വാരയില്‍ കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിനിടെ നടന്ന ബോംബു സ്‌ഫോടനവുമായി ബന്ധപ്പെട്ട് 16 വയസുള്ള രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
പിടിയിലായ ടീനേജുകള്‍ക്ക് ഇസ്‌ലാമിക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടടന്നാണ് പോലീസ് കണ്ടടത്തിയിരിക്കുന്നതെന്ന് എസന്‍ സിറ്റി പോലീസ് ചീഫ് ഫ്രാങ്ക് റിഷ്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇവര്‍ സലാഫിസ്റ്റുകള്‍ ആണെന്നാണ് പ്രാഥമിക നിഗമനം. എസന്‍ നഗരമുള്‍പ്പെടുന്ന റൈന്‍ റൂര്‍ പ്രദേശം സലാഫിസ്റ്റുകളുടെ കേന്ദ്രമാണെന്നാണ പോലീസ് ഭാഷ്യം. എന്നാല്‍ ഇവര്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുമായി പ്രഥമദൃഷ്ടാ തെളിവില്ലെന്നാണ് ചീഫിന്റെ വാദം.
സംഭവത്തെ തുടര്‍ന്നു ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സൂല്‍ ജനറല്‍ രവീഷ്കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് നഗരാധിപരുമായും പോലീസ് മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു. സംഭവത്തില്‍ സിക്ക് പുരോഹിതനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ ലോകമെമ്പാടുമുള്ള സിക്ക് സംഘടനകള്‍ അപലപിച്ചിരുന്നു. ജര്‍മനിയില്‍ അങ്ങോളമിങ്ങോളമായി ഏതാണ്ട് 13,000 സിക്കുകാര്‍ താമസിക്കുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍