ജര്‍മനിയില്‍ തലകീഴായ സാഹസിക കഫെ

Nri-innerഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ തലകീഴായ സാഹസിക ടോപ്പല്‍സ് കഫെ ലോക ശ്രദ്ധ പിടിച്ചു പറ്റി. ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് വെര്‍ട്ട്‌ഹൈം എന്ന സ്ഥലത്താണ് ഈ തലകീഴായ സാഹസിക കഫെ. വെര്‍ട്ട്‌ഹൈം ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് എല്ലാ പ്രധാന ബ്രാന്‍ഡ് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഉള്ള ഷോപ്പിംഗ് മാള്‍ സ്ഥലമാണ്. ഇവിടുത്തെ ടോപ്പല്‍സ് കഫെയില്‍ കയറിയാല്‍ ലോകം കീഴ്‌മേല്‍ മറിയും. തല കറങ്ങുന്നതായി തോന്നും ചിലപ്പോള്‍ ബോധം പോകും.

ഈ ടോപ്പല്‍സ് കഫെ ലോക സന്ദര്‍ശകരില്‍ കൗതുകം ജനിപ്പിക്കുന്നു. ഇവിടെ വരുന്നവര്‍ക്ക് എല്ലാ വസ്തുക്കളും തലകുത്തി നില്‍ക്കുന്നതായി അനുഭവപ്പെടും. കിടപ്പു മുറികളും റസ്റ്ററന്റും അടുക്കളയും കുളിമുറിയും എല്ലാം തലതിരിഞ്ഞാണുള്ളത്. ഈ കഫെയിലെ എല്ലാ രൂപങ്ങളും തലതിരിച്ച് നിര്‍മിച്ചിരിക്കുന്നു. ഇതും സന്ദര്‍ശകര്‍ക്ക് തലതിരിഞ്ഞ അനുഭവം സമ്മാനിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Related posts