ജര്‍മനിയുടെ ഏറ്റവും വലിയ കസ്റ്റമര്‍ യുഎസ്

usബെര്‍ലിന്‍: ജര്‍മനിയില്‍നിന്ന് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന സ്ഥാനം ഫ്രാന്‍സില്‍നിന്നു യുഎസ് സ്വന്തമാക്കി. 1970 കളുടെ പകുതി മുതല്‍ ഫ്രാന്‍സാണ് ഈ സ്ഥാനത്ത് തുടരുന്നത്.

ഇറക്കുമതിയില്‍ മാത്രമല്ല, വ്യാപാര പങ്കാളിത്തത്തിലും ഇപ്പോള്‍ ജര്‍മനിക്ക് ഏറ്റവും അടുത്ത സഖ്യം യുഎസുമായി തന്നെ. 2015 ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 188 ബില്യന്‍ യൂറോ മതിക്കുന്ന കൈമാറ്റങ്ങളുണ്ടായി. ഫ്രാന്‍സുമായി 170.1 ബില്യന്റെയും നെതര്‍ലന്‍ഡ്‌സുമായി 167.6 ബില്യന്റെയും കച്ചവടം നടന്നു.

മുന്‍കാലങ്ങളില്‍ പല കച്ചവടങ്ങളിലും ചൈനയായിരുന്നു ജര്‍മനിയുടെ മുഖ്യവിപണന രാജ്യം. എന്നാലിപ്പോള്‍ ചൈനയെ മറികന്നൊണ് യുഎസ് ഈ സ്ഥാനം കൈക്കലാക്കിയത്. ഒരു കാര്യത്തില്‍ മാത്രമാണ് ജര്‍മനിക്ക് പഴികേള്‍ക്കേണ്ടി വന്നത്. ഫോക്‌സ്‌വാഗന്‍ കമ്പനിയുടെ പുകയുടെ മറയില്‍ മാത്രം. അതാവട്ടെ ഏറ്റവും വലിയ നാണക്കേടാവുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts