ബെര്‍ലിന്‍: 2000 മുതല്‍ ഇതുവരെ ജര്‍മനി പരാജയപ്പെടുത്തിയത് പതിനൊന്ന് ഭീകരാക്രമണ പദ്ധതികള്‍. പല അയല്‍ രാജ്യങ്ങളും ഭീകരാക്രമണത്തിനു ഇരകളായപ്പോഴും ജര്‍മനിയെ അതില്‍നിന്നൊക്കെ രക്ഷിച്ചു നിര്‍ത്തിയത് രാജ്യത്തെ ശക്തമായ പോലീസ് – ഇന്റലിജന്‍സ് സംവിധാനങ്ങളാണെന്നാണ് വിലയിരുത്തല്‍.
പതിനൊന്ന് ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്ത വിവരം ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ബികെഎയുടെ മേധാവി ഹോള്‍ഗര്‍ മഞ്ച് തന്നെയാണു പുറത്തുവിട്ടത്.
നമ്മുടെ രാജ്യം ഭീകരാക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു നില്‍ക്കുന്നത് വെറും ഭാഗ്യം കൊണ്ടല്ല. സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച സഹകരണമാണ് അതിനൊരു കാരണം- അദ്ദേഹം അവകാശപ്പെട്ടു.
2011 ലാണ് അവസാനമായി ജര്‍മനിയില്‍ ഒരു ഭീകരാക്രമണമുണ്ടായത്. അന്നു ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ രണ്ട് അമേരിക്കക്കാര്‍ വെടിയേറ്റു മരിച്ചിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍