ജലക്ഷാമം ഉദ്യോഗസ്ഥന്‍മാരുടെ കൃത്രിമ സൃഷ്ടി: എസ് ശര്‍മ്മ

ekm-sharmaവൈപ്പിന്‍: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ ജല അതോറിറ്റി തയാറാകണമെന്ന് എസ്.ശര്‍മ്മ എംഎല്‍എ ആവശ്യപ്പെട്ടു. പെരിയാറ്റില്‍ വെള്ളമുള്ളിടത്തോളം കാലം വൈപ്പിനിലെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം ഉണ്ടാകാത്തവിധമുള്ള വിതരണ ശ്രംഖല പൂര്‍ത്തിയായിട്ടുള്ളതാണ്. ഈ പ്രവൃത്തി പൂര്‍ത്തിയായതിനുശേഷം ശുദ്ധജലക്ഷാമം വളരെ അപൂര്‍വ്വമായി മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതിനുശേഷം ചില പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുവെന്നത് ഗൗരവതരമായ സംഗതിയാണ്.

തീരദേശത്തെ ജനങ്ങള്‍ക്കായി അനുവദിച്ച ശുദ്ധജലം തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ട് ഇതരമേഖലകളിലേക്ക് തിരിച്ചു വിടുന്നതായും കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും വ്യാപകമായ ആക്ഷേപമുണ്ട്. മണ്ഡലത്തില്‍ വീണ്ടുമൊരു കുടിവെള്ളക്ഷാമം സൃഷ്ടിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കില്ല. സര്‍ക്കാരും ജലഅതോറിറ്റിയും പക്ഷപാതപരമായ നിഷ്ക്രിയത്വം തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന്  എസ്.ശര്‍മ്മ എംഎല്‍എ മുന്നറിയിപ്പ് നല്‍കി.

Related posts