അ​മി​താ​ഭ് ബ​ച്ച​ന് പി​ന്നാ​ലെ അ​ഭി​ഷേ​ക് ബ​ച്ച​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ഐശ്വര്യ റായ്, ജയ ബച്ചന്‍, ആരാധ്യ എന്നിവരുടെ ഫലം നെഗറ്റീവ്‌

മും​ബൈ: ബോ​ളി​വു​ഡ് മെ​ഗാ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഭി​ഷേ​ക് ത​ന്നെ​യാ​ണ് ട്വി​റ്റി​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​നാ​ണ് ത​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ര്യം ആ​ദ്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. മും​ബൈ നാ​ന​വ​തി ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലു​ള്ള​ത്.

ഐശ്വര്യ റായ്, ജയ ബച്ചന്‍, ആരാധ്യ എന്നിവരുടെ ഫലം നെഗറ്റീവാണ്‌. കു​ടും​ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​നി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ര്യം അ​ഭി​ഷേ​ക് ബ​ച്ച​ൻ അ​റി​യി​ച്ച​ത്. നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് അ​ഭി​ഷേ​കും ചി​കി​ത്സ​യി​ലു​ള്ള​ത്. മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment