ജല അഥോറിറ്റിയുടെ ബില്ലുലഭിച്ചപ്പോള്‍ ഉപയോക്താവ് വെള്ളം കുടിച്ചു

ekm-billപണ്ടപ്പിള്ളി: ജല അഥോറിറ്റിയുടെ ബില്ലുകണ്ട് ഗാര്‍ഹിക ഉപയോക്താവ് വെള്ളം കുടിച്ചു. 1,15,151 രൂപയുടെ ബില്ലാണ് ആരക്കുഴ മലേക്കുരിശ്  ആനച്ചോട്ടില്‍ ശ്രീധരനു കഴിഞ്ഞദിവസം ലഭിച്ചത്. പുരയിടത്തിലുള്ള കിണര്‍വെള്ളം  കടുത്ത വേനലില്‍ തികയാതെ വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം വാട്ടര്‍കണക്ഷന്‍  എടുത്തതെന്ന് ശ്രീധരന്‍ പറഞ്ഞു.തുടര്‍ന്നു ലഭിച്ച ആദ്യത്തെ ബില്ലാണിത്. ഇന്നാണ് കണക്ഷന്‍ വിഛേദിക്കാതിരിക്കാന്‍ പണമൊടുക്കേണ്ട അവസാന തീയതിയെന്നും  ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുടിക തുക 1,01,603 രൂപയും പിഴയിനത്തില്‍ പത്തു രൂപയും ഇന്‍സ്ട്രക്്ഷന്‍ ചാര്‍ജായി നാലു രൂപയും ദൈ്വമാസ തുകയായ 13,534 രൂപയും ഉള്‍പ്പെടെയാണ്  1,15,151 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബില്ലു സംബന്ധിച്ച് മൂവാറ്റുപുഴ ഓഫീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഉപയോക്താവ്.

Related posts