പോ​ലീ​സു​കാ​രു​ടെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി  സ്വീ​ക​രി​ക്ക​ണമെന്ന് അ​യ്യ​പ്പ ധ​ർ​മപ​രി​ഷ​ത്ത്

കൊ​ല്ലം:​ ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ചാ​രാ​നു​ഷ്ഠാനങ്ങ​ളെ ത​ക​ർ​ക്കു​വാ​ൻ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ സ്ത്രീ​ക​ളെ പോ​ലീ​സ് വേ​ഷം ധ​രി​പ്പി​ച്ച് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചവ​ർ ആ​രെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​ വ​യ്ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല അ​യ്യ​പ്പ​ധ​ർ​മ്മ​പ​രി​ഷ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും അ​നു​ഷ്ഠാ​ന​ത്തി​ന്‍റേയും കാ​വ​ൽ​ക്കാ​രാ​യ ത​ന്ത്രി​കു​ടും​ബ​വും പ​ന്ത​ളം രാ​ജ​കു​ടും​ബ​വും പ​രി​ക​ർ​മ്മി​ക​ളും അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ന്ന് ശ​ബ​രി​മ​ല​യി​ൽ ന​ട​യ​ട​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങാ​ൻ ത​യാ​റാ​യ ആ​ചാ​ര്യന്മാ​രു​ടെ പ്രവ​ർ​ത്ത​നം ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഇ​വ​ർ​ക്ക് പി​ന്നി​ൽ ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​യി​രി​ക്കു​ം.

എ​ൻഎ​സ്​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ അ​ഭ്യ​ർ​ഥന​യെ അം​ഗീ​ക​രി​ക്കു​ന്ന ത​ന്ത്രി​കു​ടും​ബ​വും പ​ന്ത​ളം രാ​ജ​കു​ടും​ബ​വും കാ​ല​ഘ​ട്ട​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​തി​ൽ അ​യ്യ​പ്പ​ധ​ർ​മ്മ​പ​രി​ഷ​ത്ത് അ​നു​മോ​ദി​ക്കു​വാ​ൻ ത​യാ​റാ​കു​ക​യാ​ണെ​ന്ന് രാ​മ​ൻ​നാ​യ​ർ വ്യ​ക്ത​മാ​ക്കി.

പ​ന്പ​യി​ലും ശ​ബ​രി​മ​ല​യി​ലും നി​ര​പ​രാ​ധി​ക​ളെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തു​ക​യും സ​മാ​ധാ​ന​പ​ര​മാ​യി നി​ല​യ്ക്കൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട്ടെ പ​ർ​ണ​ശാ​ല​ക​ൾ കെ​ട്ടി ഉ​പ​വാ​സം ന​ട​ത്തി​യ പ​ന്ത​ൽ അ​ടി​ച്ച് പൊ​ളി​ക്കു​ക​യും ചെ​യ്തത് അ​ന്വേ​ഷി​ക്കാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്ന് രാ​മ​ൻ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന​ക​ത്തും​ പു​റ​ത്തു​മു​ള്ള അ​യ്യ​പ്പ​ധ​ർ​മ്മ​പ​രി​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ അ​താ​തു​ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ശ​ര​ണ​മ​ന്ത്ര​സ​ദ​സുക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​വാ​ൻ അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​ർ ക​ണ്‍​വീ​ന​റും കെ.​എ​സ്. രാ​മ​ച​ന്ദ്ര​റാ​വു, കെ.​ബി. രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, സി.​എ​ൻ. രാ​ജേ​ന്ദ്ര​ൻ അ​ഡി​ക​ൾ, എം.​പി. നാ​രാ​യ​ണ ഭ​ട്ട് എ​ന്നി​വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

Related posts