ജാന്‍വി അഭിനയരംഗത്തേക്ക്

janvi0710ബോളിവുഡ് നായിക ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ സിനിമയി ലേക്ക്. ഷിദ്ദത്ത് എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ വരുണ്‍ ധവാന്റെ നായികയായി ജാന്‍വി കപൂര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അനില്‍ കപൂറിന്റെ മകന്‍  നായകനായി എത്തുന്ന പുതിയ ചിത്രം മിര്‍സിയയുടെ പ്രത്യേക പ്രദര്‍ശനം കാണാന്‍ അച്ഛന്‍ ബോണി കപൂറിനും അമ്മ ശ്രീ ദേവിക്കുമൊപ്പം ജാന്‍വിയും എത്തിയിരുന്നു.

പപ്പരാസികളുടെ കാമറയ്ക്ക് മുമ്പില്‍ താരമായതും ജാന്‍വി തന്നെ. നീളമേറിയ ഗൗണുമിട്ടായിരുന്നു താരം എത്തിയത്. ചിത്രത്തില്‍ നായികയുടെ അമ്മവേഷത്തില്‍ മാധുരി ദീക്ഷിത് എത്തുന്നു എന്നും വാര്‍ത്തകളുണ്ട്. അഭിഷേക് വര്‍മ സംവിധാനം ചെയ്യുന്ന സിനിമ 2017ല്‍ ചിത്രീകരണം ആരംഭിക്കും.

Related posts