കൊല്ലം: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്ക് ഇന്ന് സ്വീകരണം നല്കുന്നു. വൈകുന്നേരം അഞ്ചിന് റെഡ്ക്രോസ് ഭവനില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്മാന് മാത്യു ജോണ്‍ അധ്യക്ഷത വഹിക്കും. റെഡ്ക്രോസ് സംസ്ഥാന ചെയര്മാന് അഡ്വ. സുനില്‍ സി. കുര്യന് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍, വൈസ് ചെയര്മാന് അഡ്വ. രജിത് രാജേന്ദ്രന്, സെന്റ് ജോണ്‍സ് ആംബുലന്‍സ് ജില്ലാ ചെയര്മാന് ഡോ. എസ്. മോഹന്‍ദാസ്, പത്തനാപുരം താലൂക്ക് സെക്രട്ടറി എന്‍. രാമചന്ദ്രന്‍നായര്‍, കൊട്ടാരക്കര താലൂക്ക് സെക്രട്ടറി ദിനേശ് മംഗലശേരി, കരുനാഗപ്പല്ളി താലൂക്ക് സെക്രട്ടറി ജി. രാജീവന് പിള്ള, കുന്നത്തൂര്‍ താലൂക്ക് സെക്രട്ടറി ആല്‍ഫാ ജെയിംസ്, ജൂനിയര്‍ റെഡ്ക്രോസ് റവന്യു ജില്ലാ പ്രസിഡന്റ് ആര്. ഗിരിജാകുമാരി, സെക്രട്ടറി ജ്യോതിഷ്. ആര്.നായര്‍, പ്രഫ. ജി. മോഹന്‍ദാസ്, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എം.എം. ആസാദ്, ജില്ലാ ട്രഷറര്‍ നേതാജി ബി. രാജേന്ദ്രന്, സെക്രട്ടറി എസ്. അജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.