കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒമ്പതു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ധര്‍മടം, ഇരിക്കൂര്‍ മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനുള്ളത്. എന്‍ഡിഎ ഘടകകക്ഷികള്‍ സീറ്റുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ രണ്ടു മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്കു വിട്ടുനല്‍കുമെന്നാണു സൂചന. കണ്ണൂരില്‍ കെ. ഗിരീഷ് ബാബുവാണു സ്ഥാനാര്‍ഥി. പേരാവൂര്‍ മണ്ഡലം ബിഡിജെഎസിനു വിട്ടുനില്‍കിയിട്ടുണ്ട്.
ഇവിടെ മുന്‍ കോണ്‍ഗ്രസ് നേതാവായ പൈലി വാത്യാട്ടാണു സ്ഥാനാര്‍ഥി. മട്ടന്നൂരില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴിയും കൂത്തുപറമ്പില്‍ സി.സദാനന്ദന്‍ മാസ്റ്ററും തലശേരിയില്‍ വി.കെ. സജീവനും മത്സരിക്കും. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രനാണ് പയ്യന്നൂരിലെ സ്ഥാനാര്‍ഥി. അഴീക്കോട് അഡ്വ. എ.വി. കേശവനും കല്യാശേരിയില്‍ കെ.പി. അരുണും തളിപ്പറമ്പില്‍ ബാലകൃഷ്ണന്‍ മാസ്റ്ററും മത്സരിക്കും.