തിരുവന്തപുരം : ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഇതുവരെ മൂന്നു ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തുവെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, പനവൂര്‍, കരകുളം, നന്ദിയോട്്, വാമനപുരം, തൊളിക്കോട്, അരുവിക്കര, വിതുര എന്നീ പഞ്ചായത്തുകളില്‍ മാത്രം ഒന്നര ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ഇന്നലെ വരെ വിതരണം ചെയ്തത്.
തിരുവനന്തപുരം താലൂക്കിലെ കല്ലിയൂര്‍, വെയിലൂര്‍, മേല്‍തോന്നയ്ക്കല്‍, വെങ്ങാനൂര്‍ വില്ലേജുകളിലും ചിറയിന്‍കീഴ് താലൂക്കിലെ കീഴാറ്റിങ്ങല്‍, കിഴുവിലം, വര്‍ക്കല, ഇടവ വില്ലേജുകളിലും കുടിവെള്ളം വിതരണം ചെയ്തു.കുടിവെള്ളം ടാങ്കറില്‍ ആവശ്യമുള്ള ഇടങ്ങളിലെ ബന്ധപ്പെട്ട റസിന്സ് അസോസിയേഷന് ഭാരവാഹികള്‍ അതത് തഹസില്‍ദാര്‍മാരെ അറിയിക്കണം. തഹസില്‍ദാര്‍മാരില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കില്‍ കളക്ടറേറ്റിലെ കണ്ട്രോള് റൂം നമ്പറായ 0471-2300045, 9497711281 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.