നിപ്പ; സ്കൂ​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​ങ്ങൾക്ക് വിട;   ആ​റി​ന് ത​ന്നെ  സ്കൂൾ തുറക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് നി​പ്പ രോ​ഗം വീ​ണ്ടും സ്ഥി​രീ​ക​രി​ക്കു​ക​യും ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ൾ ആ​റി​ന് ത​ന്നെ തു​റ​ക്കും. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​രോ​ധ​ന​മോ നി​യ​ന്ത്ര​ണ​മോ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നി​പ്പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് നീ​ട്ടേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും പ​റ​ഞ്ഞു.

Related posts