വടകര : മടപ്പള്ളി ഗവ.കോളജ് മലയാളം സര്‍ഗവേദി വടകരയില്‍ ജാഗ്രതാ സന്ദേശ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്നലെ നിര്‍ഭയ, ഇന്ന് ജിഷ. നാളത്തെ ഇര നമ്മുടെ പെങ്ങളോ മകളോ ആവും മുമ്പ് ഉണരാം എന്ന സന്ദശം ഉയര്‍ത്തിയാണ് പരിപാടി നടത്തിയത്.കവി ശിവദാസ് പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍.ജിഷ്ണു അധ്യക്ഷനായിരുന്നു. കവി വീരാന്‍കുട്ടി പ്രഭാഷണം നടത്തി. ചിത്രകാര സംഗമവും ഇതോടൊപ്പം നടന്നു. മധു മടപ്പള്ളി, ജോളി എം.സുധന്‍, പി.പ്രകാശന്‍, പ്രമോദ് എന്നിവര്‍ ചിത്രം വരച്ചു. അജ്മല്‍ സ്വാഗതവും ആര്‍ഷ നന്ദിയും പറഞ്ഞു.
പെരുമ്പാവൂര്‍ ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പുരോഗമന കലാസാഹിത്യസംഘം വടകരയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഗാന്ധിപ്രതിമക്ക് സമീപത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ സ്റ്റാന്റില്‍ സമാപിച്ചു. പ്രൊഫ.കടത്തനാട്ടു നാരായണന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗോപീനാരായണന്‍, അനില്‍ ആയഞ്ചേരി, ബിനീഷ് പുതുപ്പണം, ആര്‍.ജീവനി, അപര്‍ണചിത്രകം, രമേശന്‍ കല്ലേരി, സി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.