ജിഷവധം: ദു:ഖം പങ്കുവച്ച് സാംസ്കാരിക പ്രവര്‍ത്തകരും

EKM-VINAYANപെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ കണെ്ടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടക്കുന്ന രാപ്പകല്‍ സമരത്തോടനുബന്ധിച്ച് സാംസ്കാരിക സംഗമം നടത്തി.ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ സാംസ്കാരിക ജാഡയുടെ മുഖംമൂടിയാണ് ജിഷ സംഭവത്തിലൂടെ തുറന്നു കാട്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത അതിനു വഴി തുറക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പുരോഗമന കലാസാഹിത്യസംംഘം ജില്ലാ പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി.

എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം.ഐ. ബീരാസ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര താരങ്ങളായ ഹണി റോസ്, ജാഫര്‍ ഇടുക്കി, ബിന്ദു രാമകൃഷ്ണന്‍, മുന്‍ഷി വേണു, ജയിംസ് പാറയ്ക്കല്‍, സിപിഐ-എം ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍.സി. മോഹനന്‍, അഡ്വ. വിജയന്‍, വി.എം. ജുനൈദ്, ശ്രീമൂലനഗരം പൊന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. സെബി ഞാറയ്ക്കല്‍, ബിന്‍സി വിശ്വം എന്നിവര്‍ ഗാനാലാപനം നടത്തി.

Related posts