ജിഷ വധം: പ്രതിയുടെ ഒളിവില്‍ പോയ സുഹൃത്തിന്റെ ചിത്രം പോലീസ് കണ്ടെടുത്തു; കൊലപാതകത്തില്‍ അനാര്‍ ഇസ്‌ലാമിനും പങ്കുണ്ടെന്നാണ് അമീറുള്‍ ഇസ്‌ലാമിന്റെ മൊഴി

jishaaaകൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്്‌ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്‌ലാമിന്റെ ചിത്രം പോലീസിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനായി പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ അനര്‍ ഫോട്ടോ നല്‍കുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയിരുന്നില്ല. ഇന്നലെയാണ് പോലീസ് അനാറുളിന്റെ ചിത്രം കണ്ടെടുത്തത്. ചിത്രം അന്വേഷണസംഘത്തിന് കൈമാറി.

അനാറുളിന്റെ ചിത്രം ലഭിച്ചത് അയാളെ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍. അതേസമയം അനാറുല്‍ ഇസ് ലാമിനെ കണ്ടെത്താനായി ആസാമിലേക്ക് പോയ സംഘം അന്വേഷണം അവസാനിപ്പിച്ച്് മടങ്ങിയെത്തി.  ഇയാളെ കണ്ടെത്താനായി അസാമില്‍ തെരച്ചില്‍ നടത്തിയ സംഘമാണ് തിരികെ എത്തിയത്. കൊലപാതകത്തില്‍  സുഹൃത്ത് അനാര്‍ ഇസ്‌ലാമിനും  പങ്കുണ്ടെന്നു അമീറുള്‍ ഇസ്‌ലാം അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.

കൃത്യം നടന്ന ദിവസം അനാറുമൊന്നിച്ച് മദ്യപിച്ചിരുന്നതായും അയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അനാറിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. നേരത്തെ അസാം പോലീസ് അനാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചിരുന്നു. ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു വിട്ടയച്ചത്. എന്നാല്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമായതോടെ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് അന്വേഷണ ചുമതല വഹിക്കുന്ന എസ്പി മധു തന്നെ അസാമില്‍ ഇയാളെ വലയിലാക്കുന്നതിനായി എത്തിയിരുന്നെങ്കിലും പിടികൂടാന്‍ ആയില്ല.

Related posts