ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്‌ലാമിന് സുഹൃത്തിന്റെ വക സമ്മാനം; ലഹരിക്ക് അടിമയായ പ്രതിക്ക് മദ്യംപോലുള്ള എന്തോ വസ്തുവാണ് സുഹൃത്ത് എത്തിച്ചതെന്ന് പോലീസ്

jishaകൊച്ചി: ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഓഗസ്റ്റ് 10 വരെയാണ് കസ്റ്റഡി നീട്ടിയത്. അതിനിടെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പ്രതിക്ക് പൊതി കൈമാറാന്‍ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയുടെ സുഹൃത്താണ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് സൂചന. ലഹരിക്ക് അടിമയായ പ്രതിക്ക് മദ്യംപോലുള്ള എന്തോ വസ്തുവാണ് സുഹൃത്ത് എത്തിച്ചതെന്നാണ് വിവരം. പോലീസ് വാഹനത്തില്‍ കയറാന്‍ മടികാണിച്ച ഇയാളെ ബലംപ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Related posts